Ente Keralam Kanatha Keralam – Online Writing Contest

Intersight Tours and Travels Pvt Ltd has invited writings about the unknown and unexplored tourist destiantions and experiences of Kerala.

The writings can be about hill stations, beaches, waterfalls, islands, village sights, valleys, etc which are unknown to the public. Writings can be either in English or in Malayalam and there is no restriction on the length of the writing.

The name of the place, story behind the name, accessibility, two/four wheel drive details, accommodation facilities, details of nearby tourist attractions, contact details including the phone numbers, email ID, website etc. can be included. Resorts and Homestays in unexplored destinations and those with unique features can also be the subject for the writings.

The writing should strictly be based on your personal experience and not on the stories heard. The writings along with photos should be sent to contest@intersight.co.in and the best three articles will be given cash prizes.

The last date for submission of the email entries is 20 June 2020, before 5pm.

Ente Keralam Kanatha Keralam – Online Writing Contest - Terms and conditions

1.Those who wish to participate in the contest must fill the entry form here with. We accept only the entries that are registered.

2.The contest is all about the unknown and unexplored destinations and experiences of Kerala which include unexplored hill stations, beaches, waterfalls, islands, village sights, valleys, etc.

3.General writings about the well-known destinations such as Thekkady, Munnar, Alappuzha, Kumarakom, Athirappally, Pookodu Lake, Kuruva Island, Banasura Sagar, Kovalam, Varkala, Nelliyampathy etc. are not acceptable

4.But totally different experiences related to the well-known destinations are even acceptable. For example, the bamboo rafting at Wayanad.

5.Writings can be either in English or in Malayalam.

6. There is no restriction on the length of the writing. However unnecessary explanations may be avoided.

7.The name of the place, story behind the name, accessibility, two/four wheel drive details, accommodation facilities, details of nearby tourist attractions, contact details including the phone numbers, email ID, website etc. should be included.

8.Resorts and Homestays in unexplored destinations and those with unique features can also be the subject for the writings.

9.The writing should strictly be based on your personal experience and not on the stories heard.

10.The year and if possible the dateof your visit to the place may be mentioned. If the visit was years before, the facts should be rechecked.

11.Good quality photos of the place/experience should be included.In case you are sending royalty free images, then, the same should be clearly mentioned.

12.Stolen images and published stories in publications/social media should not be sent and in that case the person doing so alone will be responsible for the consequences.

13.The writings along with photos should be sent to contest@intersight.co.in

14.Writings and photos should be given as email attachments only. The writing should not be a part of the email body.

15.The name and contact details of the writer including the telephone numbers and full address should be mentioned in the email body as well as in the attachment.

16.Subject should be ‘Kanatha Keralam Contest’

17.The last date for submission of the email entries is 20 June 2020, before 5pm.Entries received after the deadline will not be considered.

18. The details of the winners will be announced on 01 July 2020 through the FB page of Intersight Holidays Pvt Ltd and also in the website www.intersightholidyas.com

19.The winners will also be informed through email, SMS and WhatsApp.

20.The winners will have to inform the organizers, the bank account details for transferring the prize money.

‘എൻ്റെ കേരളം കാണാത്ത കേരളം’ ഓൺലൈൻ രചന മത്സരം.

കേരളത്തിലെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററും മികച്ച ടൂർ ഓപ്പറേറ്റർക്കുള്ള നിരവധി ദേശീയ -അന്തർദേശീയ ബഹുമതികളും അവാർഡുകളും കരസ്ഥമാക്കിയിട്ടുള്ളതുമായ Intersight Tours and Travels Pvt Ltd മലയാളികൾക്കായി ഒരു അപൂർവ ഓൺലൈൻ രചന മത്സരം സംഘടിപ്പിക്കുന്നു.

‘എൻ്റെ കേരളം കാണാത്ത കേരളം’

കേരളം എന്ന് കേൾക്കുമ്പോൾ മലയാളിയുൾപ്പെടെ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുക മൂന്നാറോ,തേക്കടിയോ,ആലപ്പുഴയിലെ ഹൗസ് ബോട്ടോ, കുമരകമോ,കോവളമോ ,ആതിരപ്പള്ളിയോ, വയനാട്ടിലെ പൂക്കോട് തടാകമോ ,മുത്തങ്ങ സാങ്ച്ചുറിയോ ,കുറുവ ദ്വീപോ,നെല്ലിയാമ്പതിയോ ഒക്കെ ആവും.എന്നാൽ ഇതിനൊക്കെ അപ്പുറം നമ്മിൽ ഭൂരിപക്ഷം പേരും കാണാത്ത എത്രയോ മനോഹരങ്ങളായ സ്ഥലങ്ങൾ,കാഴ്ച്ചകൾ കേരളത്തിലുണ്ട്.അവ കണ്ട,ആസ്വദിച്ച,അനുഭവിച്ച ചിലരും ഉണ്ടാവും. ശരിക്കും കാണാത്ത കേരളം. ആ കാഴ്ചകളിൽ ഹിൽ സ്റ്റേഷനുകൾ ,ബീച്ചുകൾ, വെള്ളച്ചാട്ടം, ഓഫ് റോഡ് ഡ്രൈവ്, താഴ്വാരങ്ങൾ ,സാംസ്കാരിക പ്രതീകങ്ങൾ, ചരിത്ര സ്മാരകങ്ങൾ ,വേറിട്ട ചില കാഴ്ചകൾ ഒക്കെയുണ്ടാവും.

നിങ്ങളുടെ അത്തരം അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കൂ ..സമ്മാനങ്ങൾ നേടൂ....നിങ്ങൾ കണ്ട കാഴ്ചകൾ,നിങ്ങളുടെ അനുഭവങ്ങൾ എന്നിവ നല്ല ക്വാളിറ്റി ഉള്ള ഫോട്ടോകൾ സഹിതം ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതി ഈ മെയിൽ ചെയ്യുകയാണ് വേണ്ടത്.വാക്കുകളുടെ എണ്ണത്തിൽ യാതൊരു നിബന്ധനയുമില്ല 2020 ജൂൺ 20 വൈകുന്നേരം 5 നു മുൻപായി എൻട്രികൾ ലഭിച്ചിരിക്കണം.2020 ജൂലൈ 1 നു ഫല പ്രഖ്യാപനം ഉണ്ടാകും.

സമ്മാനങ്ങൾ താഴെപ്പറയും വിധമാണ് .

ഒന്നാം സ്ഥാനം : Rs 5000

രണ്ടാം സ്ഥാനം :Rs :3000

മൂന്നാം സ്ഥാനം : Rs :2000

നിബന്ധനകൾക്കും കൂടുതൽ വിശദാംശങ്ങൾക്കും www.intersighttours.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Contest-Terms and conditions

എന്റെ കേരളം കാണാത്ത കേരളം ഓൺലൈൻ രചന മത്സരം

നിബന്ധനകൾ

1.ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള രജിസ്ട്രേഷൻ ഫോം നിർബന്ധമായും പൂരിപ്പിച്ചിരിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവരുടെ എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

2. തേക്കടി,മൂന്നാർ,കുമരകം,ആലപ്പുഴ,മാരാരി,കോവളം,വർക്കല,അതിരപ്പള്ളി,വാഗ മൺ,പൂക്കോട്,കുറുവ,ബാണാസുര സാഗർ,നെല്ലിയാമ്പതി തുടങ്ങിയ അറിയപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പൊതുവായ രചനകൾ സ്വീകാര്യമല്ല.

3. കൂടുതൽ പേരും കണ്ടിരിക്കാൻ ഇടയില്ലാത്ത കാഴ്ചകൾ ആണ് രചനയ്ക്ക് വിഷയം ആവേണ്ടത്.അതിൽ മേൽപ്പറഞ്ഞ അറിയപ്പെടുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട വേറിട്ട അനുഭവങ്ങളും ആകാം.ഉദാഹരണത്തിന് വയനാട്ടിലെ ബാംബൂ റാഫ്റ്റിങ് എല്ലാവര്ക്കും അറിവുള്ളതല്ല.അറിയപ്പെടാത്ത ഹിൽ സ്റ്റേഷനുകൾ,ബീച്ചുകൾ,വെള്ളച്ചാട്ടങ്ങൾ,കായലുകൾ,ദ്വീപുകൾ,ഗ്രാമക്കാഴ്ചകൾ, താഴ്വാരങ്ങൾ ,പ്രകൃതി രമണീയ ദേശങ്ങൾ, ഒക്കെ വിഷയം ആകാം.

4. രചന ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം.

5. രചനയുടെ ദൈർഘ്യത്തെ സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഒന്നും തന്നെയില്ല.എന്നാലും അനാവശ്യ വിവരണങ്ങൾ ഒഴിവാക്കുക.

6. സ്ഥലത്തിന്റെ പേര്,പേരിനു പിന്നിൽ എന്തെങ്കിലും കഥകളുണ്ടെങ്കിൽ അത്,എത്തിച്ചേരുന്ന വിധം,two wheel drive / four wheel drive വിവരങ്ങൾ,താമസ സൗകര്യങ്ങൾ ,സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ , കാലാവസ്ഥ,സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം,സർക്കാർ നിയന്ത്രണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്,പ്രവേശന പാസ് തുടങ്ങിയവ ആവശ്യമെങ്കിൽ ആ വിവരങ്ങൾ,സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആണെങ്കിൽ ആ വ്യക്തിയുടെ,കമ്പനിയുടെ വിവരങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങളും എഴുത്തിൽ ഉൾക്കൊള്ളിച്ചിരിക്കണം.

7. വളരെ പ്രത്യേകതയുള്ള റിസോർട്ടുകൾ,ഹോം സ്റ്റേ തുടങ്ങിയവയെ പറ്റിയും എഴുതാം.അധികമാരും കാണാത്ത സ്ഥലങ്ങളിലെ താമസ സൗകര്യത്തെ പറ്റിയാണെങ്കിൽ ഏറെ നന്ന്.

8. എഴുതുമ്പോൾ അത് തീർച്ചയായും നിങ്ങൾക്ക് നേരിട്ടുള്ള അനുഭവം ആയിരിക്കണം.കേട്ടറിവ് മാത്രം ആകരുത്.

9.നിങ്ങൾ ആ സ്ഥലം സന്ദർശിച്ച വർഷം ,കഴിയുമെങ്കിൽ കൃത്യമായ തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കണം.വളരെ വര്ഷങ്ങള്ക്കു മുൻപുള്ള യാത്ര ആണെങ്കിൽ വിവരങ്ങളുടെ സത്യാവസ്ഥ വീണ്ടും ബോധ്യപ്പെട്ടു ഉറപ്പിച്ച ശേഷം ആയിരിക്കണം എഴുതേണ്ടത്.

10. എഴുതപ്പെടുന്ന സ്ഥലം,കാഴ്ച ,അനുഭവം ഇവയെ പറ്റിയുള്ള നല്ല ഫോട്ടോസ് ഉൾക്കൊള്ളിച്ചിരിക്കണം.ഫോട്ടോ ഇല്ലാത്ത പക്ഷം രചന മാത്രമായും അയയ്ക്കാം.

11. ഏതെങ്കിലും മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ ,ഫോട്ടോസ് ഇവയുടെ മോഷണം പാടുള്ളതല്ല.അത്തരം മോഷണങ്ങൾക്ക് അതാണ് വ്യക്തി മാത്രമായിരിക്കും ഉത്തരവാദി.Royalty free photos ആണ് നൽകുന്നതെങ്കിൽ അത് ഏതൊക്കെയെന്നു വ്യക്തമായി സൂചിപ്പിച്ചിരിക്കണം.

12. രചനയിൽ പരാമർശ വിഷയമാകുന്ന സ്ഥലം,കാഴ്ച,അനുഭവം,റിസോർട്,ഹോം സ്റ്റേ ഇവയുമായി ബന്ധപ്പെട്ട ടെലിഫോൺ/മൊബൈൽ നമ്പറുകൾ,ഇമെയിൽ വിലാസം,വെബ്സൈറ്റ്,പൂർണ മേൽവിലാസം എന്നിവ നിർബന്ധമായും ഉൾക്കൊള്ളിച്ചിരിക്കണം.

13. contest@intersight.co.in എന്ന ഇമെയിൽ വിലാസത്തിൽ ആണ് രചനകൾ അയക്കേണ്ടത്.

14. രചനകൾ ,ഫോട്ടോസ് എന്നിവ പ്രത്യേക ഇമെയിൽ Attchments ആയി മാത്രമേ നൽകാവൂ.

15. രചയിതാവിന്റെ പേര്,പൂർണ മേൽവിലാസം,ടെലിഫോൺ/മൊബൈൽ നമ്പർ എന്നിവ ഇമെയിൽ ബോഡിയിലും അറ്റാച്മെന്റിൽ രചനയുടെ അവസാനവും ചേർത്തിരിക്കണം.

16. ഇമെയിൽ ബോഡിയിൽ യാതൊരു കാരണവശാലും രചന ചേർക്കരുത്.

17. subject ആയി Kanatha Keralam Contest എന്ന് ചേർക്കാം.

18. രചനകൾ 2020 June 20 വൈകുന്നേരം 5 നു മുൻപായി ലഭിച്ചിരിക്കണം.അതിനു ശേഷം ലഭിക്കുന്ന രചനകൾ സ്വീകാര്യമല്ല.

19. സമ്മാനാർഹരുടെ വിവരങ്ങൾ 2020 July ഒന്നിന് Intersight Holidyas Pvt Ltd എന്ന FB പേജിലും www.intersightholidays.com എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.

20. സമ്മാനാർഹരെ ഇമെയിൽ മുഖാന്തിരവും sms ,whatsapp വഴിയും വിവരം അറിയിക്കുന്നതാണ്.

21. സമ്മാനാർഹർ തുടർന്ന് bank account വിശദാംശങ്ങൾ നൽകേണ്ടതും സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുന്നതും ആണ്.

22. Story Telling മാതൃകകൾ ഏറെ സ്വീകാര്യം.

Online Writing Contest

Registration Form